എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 26 ജൂലൈ 2023 (16:36 IST)
കണ്ണൂർ: ബസ് യാത്രയ്ക്കിടെ പതിനൊന്നുകാരനായ ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനു കോടതി അഞ്ചു വര്ഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് മണിപ്പാറ നുച്യാട് വലിയ കടയിൽ ജയിൻസ് എന്ന അമ്പത്തഞ്ചുകാരനെ തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2018 സെപ്തംബർ ഒമ്പതിന് ഉച്ച കഴിഞ്ഞായിരുന്നു. ശ്രീകണ്ഠാപുരത്തു നിന്ന് പയ്യാവൂര്ക്ക് പോയ സ്വകാര്യ ബേസിൽ മാതാവിനൊപ്പം യാത്ര ചെയ്ത ബാലനെ പ്രതിയായ ജെയിംസ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി.
കുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി തടഞ്ഞു. തുടർന്ന് ജെയിംസ് സ്വയം നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
പയ്യാവൂർ എസ്.ഐ ടി.ജോണ്സനായിരുന്നു കേസ് അന്വേഷിച്ചത്.