ലൈംഗിക അതിക്രമം : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 20 ജൂലൈ 2023 (12:52 IST)
മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ പോക്സോ വകുപ്പിൽ പോലീസ് അറസ്റ്റ് ചെയ്തു. മൂത്തേടം മരംവെട്ടിച്ചാൽ സ്വദേശി പാറയ്ക്കൽ ഷിഹാബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ഇൻസ്‌പെക്ടർ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുമ്പും നിരവധി കേസുകളിൽ പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :