ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന് 63 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 4 ജൂലൈ 2023 (15:16 IST)
മലപ്പുറം: കേവലം പത്ത് വയസു മാത്രമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 48 കാരനെ കോടതി 63 വർഷത്തെ കഠിന തടവിനും മൂന്നേകാൽ ലക്ഷം രൂപ പിഴയ്ക്കും വിധിച്ചു. അമ്പലവയൽ നെല്ലറച്ചാൽ അരീക്കുന്നു ഗോപാലകൃഷ്ണനെയാണ് മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷിച്ചത്.

2020 ജനുവരി മുതൽ മെയ് വരെ ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നാണു കേസ്. പോക്സോ നിയമത്തിലെ മൂന്നു വകുപ്പുകളിലായി ഇരുപതു വര്ഷം വീതവും ഓരോ ലക്ഷം രൂപാ വീതം പിഴയും അടയ്ക്കണം. എന്നാൽ പിഴ അടച്ചില്ലെങ്കില് മൂന്നു വർഷം കൂടി തടവ് ശിക്ഷയും കാൽ ലക്ഷം രൂപാ പിഴയും അടയ്ക്കണം.

എടവണ്ണ പോലീസ് ഇൻസ്‌പെക്ടർ എം.ബി.സിബിൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സെൻട്രൽ ജയിലിൽ അടച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :