എട്ടു വയസുകാരനെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (14:19 IST)
പാലക്കാട്: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് കോടതി 20 വർഷം കഠിനതടവ് വിധിച്ചു. കൊല്ലങ്കോട് കരിപ്പാളി ഗോപിക നിവാസിൽ ഗോപകുമാർ എന്ന 24 കാരനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്.

2018 ഡിസംബറിൽ കൊല്ലങ്കോട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഠിനതടവു കൂടാതെ പ്രതി ഒരുലക്ഷം രൂപ പിഴയും നൽകണം. ഇല്ലെങ്കിൽ പ്രതി രണ്ടു വര്ഷം അധിക കഠിന തടവ് അനുഭവിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :