പോക്സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (16:21 IST)
സുൽത്താൻ ബത്തേരി: പോക്സോ കേസിൽ മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മതപഠനത്തിനായി മദ്രസയിൽ എത്തിയ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് പേരിലാണ് മദ്രസാ അധ്യാപകനെ അറസ്റ്റ് ചെയ്തത്.

സുൽത്താൻ ബത്തേരി റഹ്മത്ത് നഗറിലെ നൂറുൽ ഇസ്‌ലാം മദ്രസ അധ്യാപകനായ നായ്ക്കട്ടി ചിറക്കമ്പം തയ്യിൽ അബ്ദുള്ള എന്ന 49 കാരനാണ് സുൽത്താൻ ബത്തേരി പോലീസിന്റെ പിടിയിലായത്. ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോടാണ് അദ്ധ്യാപകൻ മോശമായി പെരുമാറി എന്ന പരാതി ഉണ്ടായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :