സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 18 ജൂലൈ 2022 (08:38 IST)
വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍. നെന്മാറയിലെ നൃത്ത വിദ്യാലയത്തിലെ അധ്യാപകനാണ് അറസ്റ്റിലായത്. പോക്‌സോ കേസിലാണ് അറസ്റ്റ്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നെന്മാറ പൊലീസ് പരാതി നല്‍കുകയായിരുന്നു. അയിലൂര്‍ തിരുവഴിയാട് സ്വദേശിയായ രാജുവാണ് അറസ്റ്റിലായത്.
തൃത്തപഠനത്തിനെത്തിയ പത്താംക്ലാസുകാരിയെ ഇയാള്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.