1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Chavakkadu Thrissur

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം: 62 കാരന് 12 വർഷം കഠിനതടവ്

Pocso Chavakkadu Thrissur
പോക്സോ ചാവക്കാട് തൃശൂർ
തൃശൂർ: പ്രായ പൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം നടത്തിയ കേസിലെ പ്രതിയായ 62 കാരന് കോടതി 12 വർഷം കഠിനതടവും പിഴയും വിധിച്ചു. മുണ്ടത്തിക്കോട് പുതുരുത്തി കോതോട്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്.
 
പിഴ സംഖ്യ അതിജീവിതയ്ക്കു നൽകണം. പിഴ അടയ്ക്കാത്ത പക്ഷം ഒന്നര വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.
 
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിനടുത്ത് കാരേക്കാട് എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണൻ താമസിച്ചിരുന്നപ്പോൾ  ആണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ആദ്യം വരാതി നൽകിയത് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലായിരുന്നു. തുടർന്ന് എ.എസ്.ഐ ജിജോ ജോൺ ആണ് പോക്സോ വന്ധു ചേർത്ത്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
അടുത്ത ലേഖനം
സരിന്‍ പോയാല്‍ പ്രാണിപോയതുപോലെയെന്ന് കെ സുധാകരന്‍