സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (13:22 IST)
അമിത പലിശ ഈടാക്കിയ നാല് ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ വിലക്കേര്‍പ്പെടുത്തി. ആര്‍ബിഐയുടെ ഫെയര്‍ പ്രാക്ടീസ് കോഡിലെ വ്യവസ്ഥകള്‍ പാലിക്കാത്ത എന്‍ബിഎഫ്‌സികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സ്വര്‍ണ വായ്പ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ സബ്‌സിഡിയറിയായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്, ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിന്റെ ഉടമസ്ഥതയിലുള്ള നവി ഫിന്‍സര്‍വ്, ഡിഎംഐ ഫിനാന്‍സ്, ആരോഹന്‍ ഫിനാന്‍സ് എന്നീ എന്‍ബിഎഫ്‌സി കള്‍ക്കാണ് വിലക്കേര്‍ പെടുത്തിയത്.
ഒക്ടോബര്‍ 21 മുതല്‍ ഈ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി. ഈ കമ്പനികള്‍ക്കതെരെ അനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.