സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 19 ഒക്ടോബര്‍ 2024 (12:34 IST)
അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. എറണാകുളത്തുനിന്നു നെടുങ്കണ്ടത്തേക്കു പോയ ബസാണ് നിയന്ത്രണംവിട്ടത്.
ഇന്നു പുലര്‍ച്ചെ ഒന്നരയോടെ പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കല്‍ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.