അനുബന്ധ വാര്‍ത്തകള്‍
പോക്സോ : മതപാഠശാലാ അധ്യാപകന് 18 വർഷം തടവ്
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച മതപാഠശാലാ അധ്യാപകനെ കോടതി പതിനെട്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. നെടുമങ്ങാട് അഴീക്കോട് മലയത്ത് പണയത്ത് സജീന മൻസിലിൽ മുഹമ്മദ് തൗഫീഖിനെയാണ് (27) കോടതി ശിക്ഷിച്ചത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. പതിനെട്ടു വർഷത്തെ കഠിന തടവിനൊപ്പം 60000 രൂപ പിഴയും വിധിച്ചു.
ഇതിൽ 50000 രൂപ അതിജീവിതയ്ക്ക് നൽകാനാണ് വിധി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദാണ് ഹാജരായത്.