ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം| Last Modified ചൊവ്വ, 13 മെയ് 2014 (09:43 IST)
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി അബ്ദുറബ് ആണ് ഫലം പ്രഖ്യാപിക്കുക. 54 വിഷയഗ്രൂപ്പുകളിലായി 4.42 ലക്ഷം കുട്ടികളാണ് ഇത്തവണ രണ്ടാംവര്‍ഷ പരീക്ഷ എഴുതിയത്.

വിഎച്ച്എസ്‌സി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മേയ് എട്ടിനായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനവും ഇതോടൊപ്പം പുറപ്പെടുവിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :