പ്ലസ്‌വണ്ണിന് അധിക ബാച്ച്; തീരുമാനം ഇന്ന്

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 22 മെയ് 2014 (11:30 IST)
എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്ലസ് വണിന് ഇക്കൊല്ലം അധിക ബാച്ചുകള്‍ അനുദിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച അന്തിമ തീരുമാനമെടുക്കും. പുതിയ സ്കൂളുകള്‍ ഇക്കൊല്ലം അനുവദിക്കാത്ത സാഹചര്യത്തില്‍ 14 ജില്ലകളിലും അധിക ബാച്ച് അനുവദിക്കുന്നതിന് അപേക്ഷ വിളിക്കും

പുതിയ പ്ളസ് ടു സ്കൂളുകള്‍ അനുവദിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചു. പ്ലസ്‌വണ്‍ ബാച്ചുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യം അറിയിച്ചത്.

എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 189 ബാച്ചുകള്‍ അനുവദിക്കാനാണ് നിര്‍ദേശം വന്നിരിക്കുന്നത്. ഇതില്‍ 66 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. 123 എണ്ണം കോര്‍പറേറ്റ് മാനേജ്മെന്‍റുകളുടേതും വ്യക്തി മാനേജ്മെന്‍റുകളുടേതുമാണ്.

ഈ വര്‍ഷംതന്നെ ബാച്ചുകള്‍ അനുദിക്കും. പുതിയ അണ്‍ എയ്ഡഡ് പ്ളസ് ടു അനുവദിക്കുന്നതും ആവശ്യം നോക്കിയായിരിക്കും. പ്ളസ് വണ്‍ പ്രവേശ നടപടികള്‍ക്ക് മാറ്റംവരുത്തില്ല. വിഎച്ച്എസ്സി, മറ്റ് ടെക്നിക്കല്‍ കോഴ്സുകള്‍ എന്നിവയുടെ എണ്ണവും പരിശോധിച്ചശേഷം കുറവുള്ളത് നോക്കിയാണ് അധിക ബാച്ച് അനുവദിക്കുന്നത്. ഒരു സ്കൂളില്‍ ഒരു ബാച്ച് മാത്രമാണ് അധികം അനുവദിക്കുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :