അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ
- ഡിവിഷന് നിലനിര്‍ത്താന്‍ വ്യാജ അഡ്മിഷന്‍ നടത്തിയ എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പാളിന് തടവ് ശിക്ഷ
- ചക്രവാതചുഴിയും ന്യൂനമര്‍ദ്ദവും; സംസ്ഥാനത്ത് മഴ കനക്കും, വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
- വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത; കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത
- കോഴിക്കോട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ വരും; പ്രവേശനം നാളെയും മറ്റന്നാളും എടുക്കാം
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ വരും. പ്രവേശനം നാളെയും മറ്റന്നാളും എടുക്കാം. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാന്‍ ജൂലൈ 20 വൈകീട്ട് 4 മണി വരെ അവസരം നല്‍കിയിരുന്നു.
നാളെ രാവിലെ 10 മുതല്‍ ജൂലൈ 25 ന് വൈകീട്ട് 4 വരെയുള്ള സമയ പരിധിയ്ക്കുള്ളില്‍ നടത്തും. അലോട്ട്മെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.in ലൂടെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോള്‍ കാണുന്ന ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വെബ്സൈറ്റില്‍ ലെ Candidate Login-SWS se Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.