അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
- ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
- പീഡനശ്രമത്തിനു മധ്യവയസ്കൻ പോലീസ് പിടിയിൽ
- പി റ്റി പിരീഡുകളില്‍ ഇനി മറ്റുവിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ല; സര്‍ക്കുലര്‍ ഇറക്കി വിദ്യാഭ്യാസ വകുപ്പ്
- സാംസ്ക്കാരിക ജീവിതവുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു: അനന്തപുരി എഫ്എം നിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസാര്‍ഭാരതിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത; കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.