തിരുവനന്തപുരം|
Last Modified ശനി, 10 മെയ് 2014 (14:09 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും സോളാര്‍ കേസിലെ പ്രതി സരിത നായരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരേ കേസ്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി സുജനെതിരെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കല്ലിശ്ശേരിയിലെ സുജന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ളവ കണ്ടെടുത്തു. സുജന്‍ ഒളിവിലാണ്.
കഴിഞ്ഞ മാസം തെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ഇയാള്‍ക്കെതിരേ പട്ടത്തുള്ള സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
വെള്ളിയാഴ്ച ചെങ്ങന്നൂരിന് സമീപത്തെ കല്ലിശ്ശേരിയിലെ സുജന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ളവ പോലീസ് പിടിച്ചെടുത്തത്. മറ്റു പലര്‍ക്കെതിരെയും സുജന്‍ ഇത്തരത്തില്‍ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സുജനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.