1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus 2, Success, Failure, Sea, Ocean, Suicide

പ്ലസ് ടുവിന് തോറ്റു: കൂട്ടുകാരിക്കൊപ്പം കടലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയെ കാണാതായി

പ്ലസ് ടു
പ്ലസ് ടു പരീക്ഷയിലുണ്ടായ പരാജയത്തില്‍ മനം‌നൊന്ത് മൂലം കൂട്ടുകാരിക്കൊപ്പം കടലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയെ കാണാതായി. കഞ്ഞിക്കുഴി മായിത്തറ ഉദയകുമാറിന്റെ മകള്‍ സാന്ദ്ര എന്ന പതിനേഴുകാരിയെയാണ് കാണാതായത്. സാന്ദ്രയ്‌ക്കൊപ്പം കായലില്‍ ചാടിയ ചേര്‍ത്തല സ്വദേശിനി പുളിമുട്ടില്‍ പിടിച്ച് കയറി രക്ഷപ്പെടുകയായിരുന്നു.
 
കലവൂരില്‍ ആരാധനാലയത്തില്‍ പോയ ശേഷമാണ് ഇരുവരും കടലില്‍ ചാടിയത്. ഇരുവരും തമ്മില്‍ കെട്ടിപ്പിടിച്ചായിരുന്നു പുളിമുട്ടില്‍ നിന്ന് കടലില്‍ ചാടിയത്. മൊബൈല്‍ ഫോണുകള്‍ ഓഫാക്കി കല്ലിനിടയിലേക്ക് വലിച്ചെറിഞ്ഞ ശേഷമായിരുന്നു ഇരുവരും കടലില്‍ ചാടിയത്. 
 
രക്ഷപ്പെട്ടെത്തിയ കൂട്ടുകാരി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും കടലില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 
അടുത്ത ലേഖനം
'ഞാന്‍ ഗേ ആണ്... അമ്മ വേണമെങ്കില്‍ അംഗീകരിക്ക്'; സ്വവര്‍ഗ്ഗപ്രേമിയെന്ന് തുറന്ന് പറഞ്ഞ യുവാവിന്‍റെ കുറിപ്പ് വൈറല്‍