അനുബന്ധ വാര്‍ത്തകള്‍
- മഹാരാഷ്ട്രയില്‍ പോക്സോ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു; മുംബൈയില്‍ മാത്രം 3,000ത്തോളം കേസുകള്‍
- ഉഷ്ണകാല പ്രതിരോധത്തിന് ജില്ലാകലക്ടർമാർക്ക് ഒരു കോടി രൂപ വീതം; സംസ്ഥാനത്ത് പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ
- മരുമകനെയും ക്ഷണിക്കണമെന്നാണോ?, കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്: രാജീവ് ചന്ദ്രശേഖർ
- കെ സി കളത്തിലിറങ്ങിയാൽ ഷാഫിയടക്കമുള്ള മറ്റ് എംപി മാരും സീറ്റ് ആവശ്യപ്പെടും, കോൺഗ്രസിൽ പുതിയ പ്രതിസന്ധി
- Kerala Assembly Elections 2026: കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി 40 സ്ഥാനാർഥികളുടെ പട്ടിക ഇന്ന് തീരുമാനിക്കും
മുക്കുപണ്ടം പണയം വച്ച് 2.10 കോടി തട്ടിയ അപ്രൈസർ പിടിയിൽ
കന്യാകുമാരി : മുക്കുപണ്ടം പണയം വച്ച് 2.10 കോടി രൂപാ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസർ പിടിയിലായി. നാഗർകോവിലിലെ ഒരു പ്രമുഖ ബാങ്കിൻ്റെ വടശേരി ശാഖയിലെ അപ്രൈസായ തക്കല സ്വദേശി രഘുവരൻ എന്ന 36 കാരനാണ് പരുതിയെ തുടർന്ന് പോലീസ് വലയിലായത്.
കഴിഞ്ഞ ഏഴാം തീയതി അധികാരികൾ പണയ ഉരുപ്പടികൾ പരിശോധിക്കവേയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഓരോ മൂന്നു മാസം കടുന്തോറും അധികൃതർ പരിശോധന നടത്തുന്നതാണ്. അധികൃതർ വടശേരി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.