1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rajamala land slide news

രാജമലയിലെ മണ്ണിടിച്ചില്‍: 14പേരുടെ മൃതദേഹങ്ങള്‍ കിട്ടി; ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78പേര്‍

Idukki
രാജമലയിലെ മണ്ണിടിച്ചില്‍ 14പേരുടെ മൃതദേഹങ്ങള്‍ കിട്ടി. ഇനിയും നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. മണ്ണിടിച്ചിലില്‍ നാലുലൈന്‍ ലയങ്ങള്‍ മണ്ണിനടിയിലായിട്ടുണ്ട്. ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78പേര്‍. ഇവരില്‍ 12പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്.
 
രണ്ടുകിലോമീറ്റര്‍ അകലെയുള്ള പെട്ടിമലയിലുണ്ടായ ഉരുള്‍പ്പൊട്ടലാണ് ദുരന്തം വിതച്ചത്. മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ കല്ലും ചെളിയും നിറഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. ദുരന്തത്തിന്റെ തീവ്രത കൂടാനും ഇതാണ് കാരണം.
അടുത്ത ലേഖനം
മൂന്നാർ രാജമല ദുരന്തം: മരണം 11 ആയി, രക്ഷാപ്രവർത്തനം ദുഷ്‌കരം