പിണറായി വിജയന്റെ പിണറായിയിലെ വീട്; പേര് അറിയുമോ? പേരില്‍ നിറയെ കൗതുകം

രേണുക വേണു| Last Modified വെള്ളി, 4 ജൂണ്‍ 2021 (16:47 IST)

പിണറായി വിജയന്റെ പിണറായിയിലെ പണ്ടത്തെ വീടിന്റെ പേര് അറിയുമോ? ഏറെ കൗതുകം തോന്നുന്ന പേരാണിത്. എട്ടാം ക്ലാസ് വരെ താന്‍ പിണറായിയിലെ വീട്ടില്‍ ആയിരുന്നെന്നും അച്ഛനും അമ്മയും ഏട്ടനും ഒന്നിച്ചാണ് അവിടെ താമസിച്ചിരുന്നതെന്നും പിണറായി വിജയന്റെ മകള്‍ വീണ പറയുന്നു. 'അച്ഛന്റെ വിവാഹത്തിനു മുന്നേ ഉണ്ടാക്കിയ വീടാണ് പിണറായിയിലെ വീട്. 'പ്രവിക്' എന്നാണ് വീട്ടുപേര്. വീട്ടുപേരിലെ മൂന്ന് അക്ഷരങ്ങളും ഓരോ പേരാണ്. അച്ഛന്റെ മൂത്ത ഏട്ടന്റെ മോന്‍ പ്രഭാകരന്‍, അച്ഛന്‍ വിജയന്‍, അച്ഛമ്മ കല്യാണി എന്നിവരുടെ പേരിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് പ്രവിക് എന്നു പേരിട്ടത്,' വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വീണ വിജയന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :