സൗജന്യ വാക്‌സിന്‍: നയത്തില്‍ മാറ്റമില്ലെന്ന് ധനമന്ത്രി, ആയിരം കോടി മാറ്റിവച്ചു

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 4 ജൂണ്‍ 2021 (09:16 IST)

പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാനായി സംസ്ഥാന ബജറ്റില്‍ ആയിരം കോടി രൂപ മാറ്റിവച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സൗജന്യ വാക്‌സിന്‍ നയത്തില്‍ മാറ്റമില്ലെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ബജറ്റില്‍ രൂക്ഷ വിമര്‍ശനം. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം തെറ്റാണെന്ന് ബജറ്റ് ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :