പട്ടി അവിടേയും ഇവിടേയും ഒന്ന് തന്നെ, അതൊക്കെ ഒരോരുത്തരുടെ സംസ്‌കാരം; സുധാകരന് മറുപടിയുമായി പിണറായി

രേണുക വേണു| Last Modified വെള്ളി, 20 മെയ് 2022 (19:10 IST)

ചങ്ങല പൊട്ടിച്ച പട്ടിയെ പോലെയാണ് പിണറായി വിജയന്‍ തൃക്കാകരയില്‍ നടക്കുന്നതെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശത്തിനു മറുപടി. ഓരോരുത്തരുടെ സംസ്‌കാരമാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് പിണറായി പറഞ്ഞു. ഇതെല്ലാം ജനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി.

ചങ്ങല പൊട്ടിച്ച പട്ടിയെന്നത് മലബാര്‍ മേഖലയിലെ നാട്ടുഭാഷ പ്രയോഗമാണെന്നാണ് കെ.സുധാകരന്‍ ന്യായീകരിച്ചത്. പട്ടി, ചങ്ങല എന്നതൊക്കെ മലബാറിലാണെങ്കിലും വടക്കോട്ടാണെങ്കിലും ഒരേ അര്‍ത്ഥം തന്നെയാണെന്നും ഇതിനെതിരെ കേസിന് പോകാനൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :