1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Metoo Dhyan sreenivasan

മീടുവിനെ സില്ലിയായല്ല കാണുന്നത്: ക്ഷമ ചോദിച്ച് ധ്യാന്‍ ശ്രീനിവാസന്‍

Metoo
മീടുവിനെ സില്ലിയായല്ല കാണുന്നതെന്ന് ധ്യാന്‍ ശ്രീനിവാസന്‍. നേരത്തേ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിരവധി ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി താരം എത്തിയത്. പരാമര്‍ശങ്ങളില്‍ ക്ഷമചോദിക്കുന്നതായും സര്‍വൈവര്‍മാരെ അപകമാനിക്കുന്ന തരം കൊലച്ചിരിയായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും ധ്യാന്‍ പറഞ്ഞു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 
 
അന്ന് ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോയെന്നാണ് അവതാരകന്‍ ചോദിച്ചതെന്നും പിന്നാലെ വരുന്ന ചോദ്യത്തെ ഒഴിവാക്കാന്‍ വേണ്ടിയാണ് താന്‍ കുറേപേരെ തേച്ചിട്ടുണ്ടെന്ന് പറഞ്ഞത്. പണ്ടൊക്കെയായിരുന്നെങ്കില്‍ താന്‍ പെട്ടുപോയേനെയെന്നും പറഞ്ഞിരുന്നു. ഞാന്‍ വേറൊന്നും ഉദ്ദേശിച്ചല്ല ചിരിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും താരം പറഞ്ഞു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കണ്ണൂരില്‍ ബൈക്കിനുപുറകില്‍ ടാങ്കര്‍ ലോറി ഇടിച്ച് ഏഴുവയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു