കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ നോക്കിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജൂണ്‍ 2022 (18:43 IST)
വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തട്ടാറത്ത് പുളിക്ക് സമീപമാണ് നാടിനെ നടക്കിയ സംഭവം. സാരമായി വെട്ടേറ്റ 20 വയസ്സുകാരി ഗുരുതരാവസ്ഥയിലാണ് . നാദാപുരം MET കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമി റഫ്‌നാസിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :