അനുബന്ധ വാര്‍ത്തകള്‍
- മദ്യപിക്കാനെത്തിയവർ 12 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനു പിടിയിലായി
- സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒറ്റയടിക്ക് ഉയര്‍ന്നത് 680 രൂപ
- Nenmara Murder Case - Chenthamara: 'അവര്‍ക്ക് എന്നെ കാണുമ്പോള്‍ ഒരു ചൊറിച്ചില്‍, ഞാന്‍ തീര്‍ത്തു കൊടുത്തു'; കുറ്റബോധമില്ലാതെ ചെന്താമര
- വീടിനുള്ളില്‍ അര്‍ദ്ധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ 19കാരി ഗുരുതരാവസ്ഥയില്‍; ആണ് സുഹൃത്ത് പിടിയില്‍
- 'കൈയ്യടി കിട്ടാനുള്ള വാദം, സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല': വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം
വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര നയം അടിച്ചേല്‍പ്പിക്കുന്നു: പിണറായി വിജയന്
ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മാരായി കാണുന്നു
വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നയം അടിച്ചേല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുജിസിയെ ഉപയോഗിച്ച് ബിജെപി വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ ഇടപെടല്‍ നടത്തുകയാണെന്നും പിണറായി വിമര്‍ശിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഫെഡറല്‍ സംവിധാനം തകര്‍ത്താല്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാമെന്ന് കേന്ദ്രം കാണുന്നു. സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് യുജിസി സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുന്നത്. രാജ്യത്തെ കാവിവത്കരിക്കാനുള്ള അജണ്ട കേന്ദ്രം മുന്നോട്ടുവയ്ക്കുന്നു,' പിണറായി വിമര്‍ശിച്ചു.
ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മാരായി കാണുന്നു. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും പിണറായി പറഞ്ഞു.