വീടിനുള്ളില്‍ അര്‍ദ്ധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ 19കാരി ഗുരുതരാവസ്ഥയില്‍; ആണ്‍ സുഹൃത്ത് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജനുവരി 2025 (10:08 IST)
വീടിനുള്ളില്‍ അര്‍ദ്ധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ 19കാരി ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയിലായിട്ടുണ്ട്. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ വച്ചാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് പോക്‌സോ കേസിലെ ഇരകൂടിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ കയര്‍ കുരുക്കി പരിക്കേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. കയ്യിലുണ്ടായിരുന്ന മുറിവില്‍ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി മര്‍ദ്ദനത്തിനിരയായതായി പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്ത് തല്ലു കേസിലെ പ്രതിയാണ്.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :