എന്ത് വില കൊടുത്തും തൃക്കാക്കര പിടിക്കണമെന്ന് പിണറായി; ജയിച്ചാല്‍ എല്‍ഡിഎഫിന് 'സെഞ്ചുറി'

രേണുക വേണു| Last Modified ചൊവ്വ, 3 മെയ് 2022 (14:54 IST)

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര പിടിച്ചെടുക്കണെമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. അമേരിക്കയില്‍ ചികില്‍സയിലുള്ള പിണറായിയും കോടിയേരിയും മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തി. ഇടതുമുന്നണി കണ്‍വീനറായ ഇ.പി.ജയരാജനാണ് തൃക്കാക്കരയിലെ ഏകോപന ചുമതല. എന്ത് വില കൊടുത്തും തൃക്കാക്കരയില്‍ ഇടത് ആധിപത്യം ഉറപ്പിക്കണമെന്നാണ് പിണറായിയുടെ നിര്‍ദേശം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്‍ഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 100 ആകും. തൃക്കാക്കര കൂടി പിടിച്ചെടുത്ത് സെഞ്ചുറി തികയ്ക്കുകയാണ് പിണറായി വിജയന്റെ ലക്ഷ്യം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :