അനുബന്ധ വാര്‍ത്തകള്‍
- പെൺകുട്ടിയെ പീഡിപ്പിച്ചു കടന്നുകളഞ്ഞ ഷെമീർ പിടിയിൽ
- സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് വിളിച്ചാല്‍ മതിയാകും, സര്-മാഡം വിളി വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്
- സന്തോഷ് ട്രോഫി കിരീടം: നാടിന് അഭിമാനമായ കേരള ഫുട്ബോള്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
- ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് ഇന്ന് പൊതു അവധി
- തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം നടക്കുന്നത് മെയ് 10ന്
മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രില്‍ 14നായിരുന്നു സംഭവം. കറന്റ് പോയതിനാല്‍ മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിച്ചത്. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാന്‍ കാരണമായതെന്ന് പറയുന്നു.