കേരളത്തിൽ പിണറായി സർക്കാർ തന്നെ തുടരട്ടെ: നടൻ സോഹന്‍ സീനുലാല്‍
യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അത് യുഡിഎഫിന് തന്നെ അറിയില്ല എന്നതായിരുന്നു സോഹന്‍ സീനുലാലിന്റെ മറുപടി
Sohan Seenulal
അതേസമയം യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അത് യുഡിഎഫിന് തന്നെ അറിയില്ലല്ലോ. പിന്നെ ഞാന്‍ എങ്ങനെ പറയാനാണ് എന്നതായിരുന്നു സോഹന്‍ സീനുലാലിന്റെ മറുപടി. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കേരളം മുഴുവന്‍ ഒരു ഭരണത്തുടർച്ചക്കായി കാത്തിരിക്കുകയാണ്. ഒരുപാട് കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുമുണ്ട്. അതിനെല്ലാം ഒരു തുടര്‍ച്ച വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്... അത് സ്വാഭാവികമല്ലേ...? പിണറായി സര്‍ക്കാര്‍ തന്നെ തുടരട്ടെ... എന്തെങ്കിലുമൊക്കെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സര്‍ക്കാര്‍ വരണമെന്നല്ലേ നമ്മളൊക്കെ ആഗ്രഹിക്കുക. അല്ലാതെ തമ്മിലടിക്കുന്ന ഒരുകൂട്ടം അധികാരത്തിലേക്ക് വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് അറിയാമല്ലോ' സോഹൻ പ്രതികരിച്ചു.