മൂന്നാം തരംഗം കഴിഞ്ഞാല്‍ എന്താകുമെന്ന് അറിയില്ല, കോവിഡ് കുറച്ചുകാലം ഉണ്ടാകും: മുഖ്യമന്ത്രി

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (12:13 IST)

കോവിഡ് സ്ഥിതിയില്‍ പെട്ടന്ന് ഒരു മാറ്റമുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകും. മൂന്നാം തരംഗം കഴിഞ്ഞാല്‍ എന്താകും അവസ്ഥയെന്ന് അറിയില്ല. കോവിഡ് ഇനിയും കുറച്ചുകാലം ഇവിടെയുണ്ടാകും. ഡിജിറ്റല്‍ പഠനം തുടരേണ്ടിവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളുടെ കൈയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉണ്ടാകുകയാണ് പ്രധാനം. അതിനുവേണ്ടി വിവിധ ധനസ്രോതസുകള്‍ യോജിപ്പിച്ച് ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :