1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Petrol Diesel Kerala

ഇന്നുമുതല്‍ ടാങ്കര്‍ ലോറി സമരം; കേരളത്തില്‍ ഇന്ധനക്ഷാമത്തിനു സാധ്യത

Petrol
സംസ്ഥാനത്ത് ഇന്ന് മുതല്‍ പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധനവിതരണം താല്‍ക്കാലികമായി മുടങ്ങും. ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുക. 600 ഓളം ലോറികള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിനു സാധ്യതയുണ്ട്. നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനികളുമായി ഉണ്ടായ തര്‍ക്കമാണ് സമരത്തിനു കാരണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മട്ടന്‍ കറി ഉണ്ടാക്കാന്‍ ഭാര്യ വിസമ്മതിക്കുന്നതായി നിരന്തരം 100ല്‍ വിളിച്ച് പരാതി; യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു