സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 18 മാര്‍ച്ച് 2022 (20:06 IST)
നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിക്ക് വീണ്ടും പണി. പൊതുമേഖല എണ്ണക്കമ്പനികള്‍ ഒരുലിറ്റര്‍ ഡീസലിന് ഒറ്റദിവസം കൂട്ടിയത് 21.10 രൂപയാണ്. ഇത് കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കെഎസ്ആര്‍ടിസിയെ ഇത് വലിയ നഷ്ടത്തിലേക്ക് തള്ളിവിടും. നാലുലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് ഒരുദിവസം വേണ്ടിവരുന്നത്.
ഇതോടെ മാസം കെഎസ്ആര്‍ടിസിക്ക് 21കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൊതുഗതാഗതത്തെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.