ഒറ്റ ദിവസം ശ്രീലങ്കയിൽ പെട്രോൾ വില ഉയർന്നത് 77 രൂപ, ഡീസലിന് 55 രൂപയുടെ വർധന

അഭിറാം മനോഹർ| Last Modified ഞായര്‍, 13 മാര്‍ച്ച് 2022 (08:52 IST)
ഒറ്റദിവസത്തിൽ ശ്രീലങ്കയിൽ പെട്രോളിന് 77 രൂപയും ഡീസലിന് 55 രൂപയും വർദ്ധിപ്പിച്ചു. സർക്കാർ എണ്ണക്കമ്പനിയായ സിലോൺ പെട്രോളിയമാണ് വില വർദ്ധനവ് നടത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണകമ്പനി. ഐഓ‌സി വിലവർദ്ധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലെ എണ്ണവില ഉയർന്നത്.

ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വര്‍ദ്ധനവാണ് നടത്തിയത്.ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :