രാജ്യത്ത് ഇന്ധന വില കൂടുമെന്ന് സൂചന നല്‍കി പെട്രോളിയം മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 9 മാര്‍ച്ച് 2022 (18:23 IST)

രാജ്യത്ത് ഇന്ധന വില കൂടുമെന്ന് സൂചന നല്‍കി പെടോളിയം മന്ത്രി. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് വരും ദിവസങ്ങളില്‍ രാജ്യത്തെ ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് അറിയിച്ചത്. യുദ്ധ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുകാണ്. രാജ്യത്തെ ഇന്ധന വില സംബന്ധിച്ച തീരുമാനം എണ്ണക്കമ്പനികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ജനങ്ങളുടെ താല്‍പര്യം കൂടെ മുന്‍നിര്‍ത്തിയായിരിക്കും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നത്. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85% ഇറക്കുമതി ചെയ്യുന്നതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും രാജ്യത്ത് അസംസ്‌കൃത എണ്ണയ്ക്ക് ക്ഷാമം ഉണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :