ബാര്‍ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി| Last Modified വ്യാഴം, 10 ജൂലൈ 2014 (09:47 IST)
നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരേ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മദ്യ നയം രൂപീകരിക്കാത്തതിനാല്‍ ലൈസന്‍സ് വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകണമെന്നാണ് ബാറുടമകളുടെ വാദം. മദ്യനയം രൂപീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍ക്കാറിന് ആറാഴ്ച സമയം നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലായ് 10ന് മുമ്പ് നിലപാടറിയിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :