മദ്യനയം രൂപീകരിക്കാന്‍ ആറാഴ്ചത്തെ സമയം കൂടി: ഹൈക്കോടതി

  മദ്യനയം , ബാര്‍ ലൈസന്‍സ് , ഹൈക്കോടതി
കൊച്ചി| jibin| Last Modified ചൊവ്വ, 8 ജൂലൈ 2014 (16:12 IST)
സംസ്ഥാനത്തെ ബാര്‍ വിഷയത്തില്‍ മദ്യനയം രൂപീകരിക്കാന്‍ ഹൈക്കോടതി സർക്കാരിന് സമയം നീട്ടി നൽകി. ആറാഴ്ചത്തെ സമയമാണ് സര്‍ക്കാരിന് കോടതി അനുവദിച്ചിരിക്കുന്നത്.

നിയമസഭാ സമ്മേളനം നടക്കുന്നതിൽ ബാർ ലൈസൻസ് പ്രശ്നം ചർച്ച ചെയ്യാൻ സർക്കാരിന് സമയം ലഭിച്ചില്ലെന്ന വാദം അംഗീകരിച്ചു കൊണ്ടാണിത്.

അതേസമയം
ഈ വിഷയത്തില്‍ ബാറുടമകളുടെ ആശങ്ക പരിഗണിക്കാൻ കോടതി തയ്യാറായില്ല. ബാറുകൾ അടച്ചിട്ടിരിക്കുന്നത് വലിയ കാര്യമല്ലെന്നും. വിലക്കയറ്റമോ പകർച്ചവ്യാധിയോ പോലെ അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :