കാബൂളിൽ സ്കൂളിൽ സ്ഫോടന പരമ്പര: കുട്ടികളടക്കം 6 പേർ കൊല്ലപ്പെട്ടു

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (15:16 IST)
അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ മൂന്നിടത്ത് സ്ഫോടനപരമ്പര. പടിഞ്ഞാറൻ കാബൂളിലുള്ള അബ്‌ദുൾ റഹീം ഷാഹിദ് ഹൈസ്‌കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് അക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്‍ത് - എ - ബർചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വക്താവ് ഖാലിദ് സദ്‍റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നിലവിലാരും ഏറ്റെടുത്തിട്ടില്ല. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :