ഓട്ടോ, ടാക്‌സി, ബസ് നിരക്കുകൾ ഇന്ന് മുതൽ കൂടും

അഭിറാം മനോഹർ| Last Modified ഞായര്‍, 1 മെയ് 2022 (08:49 IST)
സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ,ടാക്‌സി,ബസ് നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. ഓർഡിനറി ബസുകൾക്ക് കുറഞ്ഞ നിരക്ക് പത്തുരൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും നൽകണം.

നാലുചക്ര ഓട്ടോ,ടാക്‌സി നിരക്കുകളും ഉയരും. ഓർഡിനറി ബസ് നിര‌ക്കിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി.യുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും ഉയരും. ഓർഡിനറിയിൽ 2.5 കിലോമീറ്ററും ഫാസ്റ്റിൽ അഞ്ചു കിലോമീറ്ററും മിനിമം ചാർജിൽ സഞ്ചരിക്കാം. സൂപ്പർ ഫാസ്റ്റുകളുടേത് ഇത് 10 കിലോമീറ്ററാണ്.

സൂപ്പർ എക്സ്പ്രസുകളിൽ മിനിമം നിരക്ക് മാറ്റാതെതന്നെ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ 28 രൂപയ്ക്ക് 10 കിലോമീറ്ററാണ് എക്‌സ്‌പ്രസ്,സൂപ്പർ എക്‌സ്‌പ്രസ് ബസുകളിൽ സഞ്ചരിക്കാവുന്നത് ഇത് 15 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്.വിദ്യാർഥികളുടെ നിരക്കിൽ മാറ്റമില്ല. പഴയനിരക്ക് തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :