സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഏപ്രില്‍ 2022 (13:09 IST)
സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിക്കും. ബസ് ചാര്‍ജ് മിനിമം ചാര്‍ജായ എട്ടുരൂപയില്‍ നിന്ന് 10 രൂപയാകും. കിലോമീറ്ററിന് ഒരു രൂപയാണ് കൂടുന്നത്. അതേസമയം ഓട്ടോ മിനിമം ചാര്‍ജായ 25 രൂപയില്‍ നിന്ന് 30 രൂപയാകും. അതേസമയം ടാക്‌സി മിനിമം നിരക്ക് 200 രൂപയാണ്. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 12 രൂപയാണ്. ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് പാസഞ്ചര്‍ എന്നിവയ്ക്ക് 15 രൂപയാണ് നിരക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :