സംസ്ഥാനത്തെ ബസ്, ഓട്ടോ,ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (12:24 IST)
സംസ്ഥാനത്തെ ബസ്‌-ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. ബസിന്റെ മിനിമം യാത്രാനിരക്ക് 10 രൂപയായും ഓട്ടോ ചാർജ് 30 രൂപയായും ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയായും വർധിപ്പിച്ചു.

നിരക്ക് വര്‍ധിപ്പിക്കാനുള്ള രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകുകയായിരുന്നു. മെയ് 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരുമെന്നാണ് സൂചന. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :