ബാംഗ്ലൂര്‍|
jibin|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (15:04 IST)
പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി വീണ്ടും സുപ്രീംകോടതിയിലേക്ക്. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് അദ്ദേഹം വീണ്ടും സുപ്രീംകോടതിയിലേക്ക് പോകുന്നത്.
മദനിയുള്‍പ്പെട്ട കേസിലെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നവംബറിലാണ്
കര്‍ണാടക സര്‍ക്കാര്‍
സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതായി മദനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണില്‍ നിന്ന് നിയമോപദേശം തേടിയ ശേഷമായിരിക്കും അപേക്ഷ നല്‍കുക.
കേസിലെ വിചാരണ ജയിലിലെ പ്രത്യേക കോടതിയില്‍ നിന്ന് എന്‍ഐഎ കോടതിയിലേക്ക് മാറ്റിയത് നടപടികള്‍ വൈകിപ്പിക്കാനാണെന്നാണ് മഅദനിയുടെ ആക്ഷേപം. വിചാരണ നീളുകയാണെങ്കില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു വേണമെന്ന് മഅദനി ആവശ്യപ്പെടും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.