ന്യൂഡല്‍ഹി|
Last Updated:
വെള്ളി, 27 ഫെബ്രുവരി 2015 (18:37 IST)
രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വാട്ട്സാപ്പില്‍ പ്രചരിച്ച സംഭവത്തില്‍ കോടതി ഇടപെടുന്നു. കേസില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം ഗൌരവമേറിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍, ഡല്‍ഹി സര്‍ക്കാരുകളോട് വീഡിയോയെപ്പറ്റി അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു
നേരത്തെ കുറ്റവാളികളെ കണ്ടെത്താനായി സാമൂഹികപ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ വീഡിയോയിലെ ആളുകളുടെ മുഖം അടങ്ങിയ വീഡിയോ മാസം ആദ്യം അപ്ലോഡ് ചെയ്തിരുന്നു. ഷെയിം ദ റേപ്പിസ്റ്റ് എന്ന ഹാഷ്ടാഗിലൂടെയാണ് ഇവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ദൃശ്യങ്ങള്‍ യുട്യൂബ് നീക്കം ചെയ്തിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.