മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

 മുല്ലപ്പെരിയാര്‍ അണക്കെട്ട് , സുപ്രീംകോടതി , തമിഴ്‌നാട് - കേരളം
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (11:07 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് കേരളത്തിന് വീണ്ടും തിരിച്ചടി. തമിഴ്‌നാട് അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയാക്കുന്നതില്‍ തടസമില്ലെന്നും, എന്നാല്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിധിയില്‍ വ്യക്തത വരുത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ് കോടതി തള്ളിയത്.

തമിഴ്നാട്ടിലെ വൈഗ അണക്കെട്ടു നിറഞ്ഞാലേ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താവൂയെന്നും 14 ഷര്‍ട്ടറുകളില്‍ ഏതെങ്കിലും ഒന്നു പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്നും കേരളം ആവശ്യപ്പെട്ടു.

കൂടാതെ, ജലനിരപ്പ് 142 അടിക്കു മുകളിലായാല്‍ ഘട്ടം ഘട്ടമായി ജലനിരപ്പു കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍ വിധി തള്ളിയതോടെ ഈ ആവശ്യങ്ങളൊന്നും സുപ്രീംകോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :