ഐടി നിയമത്തിലെ വിവാദവകുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി| JOYS JOY| Last Updated: ചൊവ്വ, 24 മാര്‍ച്ച് 2015 (11:05 IST)
ഐ ടി നിയമത്തിലെ വിവാദവകുപ്പ് റദ്ദാക്കി. ഐ ടി നിയമത്തിലെ 66 എ വകുപ്പും കേരള പൊലീസ് നിയമത്തിലെ 118 ഡിയും ആണ് സുപ്രീംകോടതി റദ്ദാക്കി. 66 എ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.

വകുപ്പ് ഭരണഘടന വിരുദ്ധമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി രാജ്യത്ത് ഈ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടെന്നും അഭിപ്രായപ്പെട്ടു. 66എയും 118 ഡിയും തുല്യമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, യോഗേന്ദ്ര നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഐ ടി നിയമത്തിലെ വിവാദവകുപ്പ് റദ്ദാക്കിയത്.

സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന വിവര സാങ്കേതിക നിയമത്തിലെ (ഐ ടി ആക്‌ട്) വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :