കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (14:14 IST)
ഐ എസ് ആര്‍ ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിന്റെയും കെ കെ ജോഷ്വായുടെയും ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ ഉത്തരവിട്ടത്.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ആണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി ബി ഐയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് കെ കെ ജോഷ്വായും സിബി മാത്യൂസും കോടതിയെ സമീപിച്ചത്.
അതേസമയം, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അപ്രതീക്ഷിതമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ഇത് തിരിച്ചടിയല്ലെന്നും താല്‍ക്കാലികം മാത്രമാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്നും നമ്പി നാരായണന്‍ പറഞ്ഞു.