പിസി തോമസ് വീണ്ടും താമരക്കുളത്തില്‍ ചാടാനൊരുങ്ങുന്നു

VISHNU N L| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (13:48 IST)
ഇടത് മുന്നണിയും വലത് മുന്നണിയും പ്രവേശനത്തിന്റെ വാതില്‍ കൊട്ടിയടച്ചതിനു പിന്നാലെ കേരളാകോണ്‍ഗ്രസ് നേതാവ് പിസി തോമസ് ബിജെപി ക്യാമ്പിലേക്ക് കണ്ണെറിഞ്ഞുതുടങ്ങി. ഉപതിരഞ്ഞെടുപ്പില്‍ അങ്കം മുറുകി നില്‍ക്കെ പിസിയുടെ എന്‍‌ഡി‌എ പ്രവേശനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് വിവരം. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലാത്ത ബിജെപിക്ക് പിസിയുടെ കൂട്ട് ഗുണമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് ബി9ജെപി പിന്തുണയോടെ മത്സരിച്ച് ജയിച്ച് കേന്ദ്രമന്ത്രിയായ ബന്ധം ബിജെപിയുമായി പിസിക്കുണ്ട്. എന്നാണ് അന്ന് മറുകണ്ടം ചാടി ബിജെപിയെ പറ്റിച്ച പിസിയെ ഒട്ടൊരു അവിശ്വാസത്തൊടെയാണ് ബിജെപി നോക്കുന്നതെങ്കിലും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലാത്തതിനാല്‍ തല്‍ക്കാലം ബിജെപി അതൊക്കെ മറന്നേക്കുമെന്നാണ് സൂചന.'

അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി അവിടെത്തന്നെ ഒരുക്കുന്ന അടുത്ത ബിജെപി കണ്‍‌വന്‍ഷനില്‍ ബിജെപി നയിക്കുന്ന എന്‍‌ഡി‌എ ഘടക കക്ഷിയായി പിസി പ്രവേശനം നേടുമെന്നാണ് വിവരം. എന്നാല്‍ എന്‍‌ഡി‌എയില്ല് ഇപ്പോള്‍ ഉള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസില്‍ ചേരുമെന്നും സൂചനകളുണ്ട്. അരുവിക്കര മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ചൂണ്ടി കാണിച്ചാണ് പി സി ,ബി ജെ പി യിലേക്ക് അടുക്കാന്‍ ശ്രമം നടത്തുന്നത്.

ഇതിനു വേണ്ടി വിവിധ സഭാമേലധ്യക്ഷന്മാരെ കണ്ടു പിന്തുണ ഉറപ്പാക്കാന്‍ പി സി ശ്രമിക്കുന്നുണ്ട്. അതേസമയം പി സി യുടെ ബി ജെ പി പരിണയം പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുകള്‍ ഉണ്ടാക്കുന്നുണ്ട്. തിരുവനന്തപുരം ,കൊല്ലം, കണ്ണൂര്‍ ,കോഴിക്കോട് ജില്ലകളിലെ നേതാക്കന്മാര്‍ ഈ നീക്കത്തിനെതിരെ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :