മോഡിയുടെ സ്വപ്ന പദ്ധതിയ്ക്ക് ബിജെപി എംപിമാരുടെ പാര

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 6 ജൂണ്‍ 2015 (14:22 IST)
സമ്പൂര്‍ണ ഗ്രാമവികസനം ലക്ഷ്യമിടുന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയായിരുന്നു എംപിമാര്‍ ഓരോ ഗ്രാമം വീതം ദത്തെടുക്കുന്ന സന്‍സദ് ആദര്‍ശ ഗ്രാമ യോജനയ്ക്ക് സ്വന്തം പാര്‍ട്ടിക്കര്‍ തന്നെ പണികൊടുത്തു. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ട് എട്ട് മാസം കഴിഞ്ഞിട്ടും പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പടെ 108 എം.പി.മാര്‍ ഇതുവരെ ഒരു ഗ്രാമവും ദത്തെടുക്കാന്‍ തയ്യാറായിട്ടില്ല.

കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍, യുപിഎ സര്‍ക്കാരില്‍ ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജയറാം രമേഷ്, യു.പി.എ. സര്‍ക്കാരിലെ മറ്റ് മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ, ദിഗ്‌വിജയ്‌സിങ്, ചലച്ചിത്രതാരം ജയ ബച്ചന്‍, വ്യവസായി വിജയ് മല്ല്യ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരുമാണ് ഇതേവരെ പദ്ധതിപ്രകാരം ഒരുഗ്രാമവും ദത്തെടുക്കാത്തത്. ഡെല്‍ഹിയിലെ ബിജെപി.യുടെ ഏഴ് എംപി.മാരും ഒരു ഗ്രാമം ദത്തെടുത്തിട്ടില്ല. ഡല്‍ഹിയില്‍ പിന്നാക്ക ഗ്രാമങ്ങള്‍ ഇല്ലെന്ന കാരണമാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. ജയപ്രകാശ് നാരായണന്റെ ജന്മശതാബ്ധിയോടനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കമായത്. തങ്ങളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഓരോ എം.പി.യും ഓരോ ഗ്രാമം ദത്തെടുത്ത് വികസിപ്പിക്കുന്നതാണ് പദ്ധതി. എന്നാല്‍, അംഗങ്ങള്‍ തങ്ങള്‍ ജനിച്ച ഗ്രാമമോ ഭാര്യയുടെ ഗ്രാമമോ ദത്തെടുക്കരുതെന്ന് നിര്‍ദേശമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :