വിഴിഞ്ഞം കൊണ്ടുപോകാന്‍ ജയലളിതയെ അനുവദിക്കരുത്, ബിജെപി വിളിച്ചാല്‍ ഞാനും ഇറങ്ങും: സുരേഷ്ഗോപി

സുരേഷ് ഗോപി , ഒ രാജഗോപാല്‍ , അരുവിക്കര തെരഞ്ഞെടുപ്പ് , ബിജെപി
തിരുവനന്തപുരം| jibin| Last Updated: ശനി, 6 ജൂണ്‍ 2015 (15:31 IST)
അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിനെ പിന്തുണച്ച് നടന്‍ സുരേഷ് ഗോപി രംഗത്ത്. അരുവിക്കരയില്‍ രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കും. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ അരുവിക്കരയിൽ പ്രചാരണത്തിനിറങ്ങാന്‍ തയാറാണ്. ആര് എതിര്‍ത്താലും വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നും പദ്ധതി ഇനി വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനം മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഇപ്പോൾ ഒരു മാർഗം തെളിഞ്ഞിരിക്കുകയാണ്. ഈ മാർഗം സുതാര്യമാണോ എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിസഭയും പരിശോധിക്കുകയാണ് വേണ്ടത്. സാധാരണ പ്രജകളെന്ന പോലെയാണ് ഇക്കാര്യം പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇനി ഓരോ കാര്യങ്ങൾ പറഞ്ഞ് വിഴിഞ്ഞം പദ്ധതി മുടക്കി ജയലളിതയ്ക്ക് വഴിയൊരുക്കി കൊടുക്കരുത്. വിഴിഞ്ഞത്തെ ജനസമൂഹം പറയുന്നത് അവർക്കത് വേണമെന്നാണ്. അതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :