1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pc thomas to contest from aruvikkara

അരുവിക്കരയില്‍ പി സി തോമസ് മത്സരിക്കും

പി സി തോമസ്
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ് മത്സരിക്കും. സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ഉണ്ടാകുമെന്നാണ് സൂചന. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് പിസി തോമസ് മല്‍സരത്തിനൊരുങ്ങുന്നത്. 

കഴിഞ്ഞദിവസം വിതുരയില്‍ ചേര്‍ന്ന കര്‍ഷക കണ്‍വന്‍ഷനില്‍  ഇടതുമുന്നണിയില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പിസി തോമസ് ആരോപിച്ചിരുന്നു.