പി സി ജോര്‍ജ് മദനിയുമായി കൂടികാഴ്ച നടത്തി

ബാംഗ്ലൂര്‍| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (14:21 IST)
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദിയുമായി സന്ദര്‍ശിച്ചു. ബംഗളുരുവിലെ 'സഹായ' ആശുപത്രിയിലെത്തിയാണു പി.സി. ജോര്‍ജ് മദിനിയെ കണ്ടത്.

പിസി ജോര്‍ജിനൊപ്പം പി ഡി പി നേതാക്കളായ സുബൈദ് സവാഹി, മൈലക്കാട്ട് ഷാ എന്നിവരും ഉണ്ടായിരുന്നു. പി സി ജോര്‍ജ് മുന്‍ കൈയെടുത്തതിനെത്തുടര്‍ന്നാണ് കൂടികാഴ്ചയെന്നാണ് സൂചന. ഇതാദ്യമായാണ് പി സി ജോര്‍ജ് കൂടികാഴ്ച നടത്തിയത്.

കൂടികാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കൂടികാഴ്ചയ്ക്ക് ഇപ്പോള്‍ രാഷ്ട്രീയമാനമില്ലെന്നും എന്നാല്‍ ഭാവിയില്‍ രാഷ്ട്രീയമാനമുണ്ടാകുമോയെന്ന് പറയാനാകില്ലെന്നുമാണ് ഇതിനെപ്പറ്റി പി സി ജോര്‍ജ് പ്രതികരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :