അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 22 മാര്‍ച്ച് 2021 (19:43 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ പിസി ജോർജിന് തിരെഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് തിരെഞ്ഞെടുപ്പ് കമ്മീഷൻ. തൊപ്പി ചിഹ്നത്തിലാകും ഇക്കുറി ജനപക്ഷം നേതാവായ പിസി ജോർജ് പൂഞ്ഞാറിൽ നിന്നും ജനവിധി തേടുക.
2016ലെ തിരെഞ്ഞെടുപ്പിൽ എല്ലാ മുന്നണികൾക്കെതിരെയും മത്സരിച്ച് 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിസി ജോർജ് വിജയിച്ചത്.
ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്നും പിസി ജോർജ് പറയുന്നു.